ഇരിട്ടി: ഗുരുദേവന്റെ 93 ാമത് മഹാസമാധി മേഖലയിൽ വിവിധ പരിപാടികളോടെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആചരിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, ഉപവാസം, അന്നദാനം എന്നിവ നടന്നു. കല്ലുമുട്ടി ഗുരുമന്ദിരത്തിൽ നടത്തിയ സമാധി ആചരണം യൂണിയൻ പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എൻ ബാബു ഗുരുധർമ്മ പ്രഭാഷണം നടത്തി. ഭാരവാഹികളായ പി.ജി രാമകൃഷ്ണൻ, എ.എൻ സുകുമാരൻ, ചന്ദ്ര ബോസ്, എം.എം വിജയൻ ചാത്തോത്ത്, സഹദേവൻ തടത്തിൽ എന്നിവർ നേതൃത്വം നല്കി.
ചന്ദനക്കാംപാറ ഗുരുമന്ദിരം, പയ്യാവൂർ കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മണിപ്പാറ ഗുരുമന്ദിരം, കാഞ്ഞിരകൊല്ലി, ഉളിക്കൽ ഗുരുമന്ദിരം, വിളമന അമ്പലത്തട്ട് ഉർപ്പുള്ള കരി ഗുരുമന്ദിരങ്ങൾ, ശ്രീകണ്ഠാപുരം ഗുരുമന്ദിരം, പടിയൂർ പുലിക്കാട് ഗുരുമന്ദിരം, ആനപ്പന്തി ഗുരുമന്ദിരം, മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചരൾ ഗുരുമന്ദിരം, വാളത്തോട് അയ്യപ്പക്ഷേത്രം, ഗുരുമന്ദിരം, വീർപ്പാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോളിത്തട്ട് എടക്കാനം കാക്കയങ്ങാട് ഗുരുമന്ദിരം, വേക്കളം കോടംചാൽ, മേനച്ചോടി ഗുരുമന്ദിരം പുന്നപ്പാലം ഗുരുമന്ദിരം, മണത്തണ തില്ലങ്കേരി കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കേളകം മൂർച്ചിലക്കാട് മഹാദേവീ ക്ഷേത്രം, വെള്ളൂന്നി ആനയം കാവ് ഭഗവതി ക്ഷേത്രം, ചെട്ട്യാംപറമ്പ് അയ്യപ്പക്ഷേത്രം, അടക്കാത്തോട് ശ്രീപള്ളിയറ ദേവീക്ഷേത്രം, കൊട്ടിയൂർ മന്ദംചേരി ഗുരുക്ഷേത്രം, കൊശവൻ വയൽ ഗുരുക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ശ്രീനാരായണീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭവനങ്ങളിലും ഗുരു സമാധി ആചരിച്ചു. വൈകിട്ട് ഗുരു സമാധി സമയം വരെ എല്ലാവരും ഉപവാസത്തിൽ ഇരുന്നു.