കാസർകോട്: ആവശ്യമായ ചികിത്സാ സൗകര്യങ്ങളേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി 28 ന് രാവിലെ 10 മണിക്ക് കാസർകോട് ഒപ്പുമരച്ചോട്ടിൽ സൂചനാ സമരം നടത്തും. ഒരു ന്യൂറോളജിസ്റ്റിന്റെ തസ്തിക പോലും സൃഷ്ടിക്കാതെ തികഞ്ഞ അവഗണനയും നിഷേധാത്മകവുമായ സമീപനം സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു.
യോഗത്തിൽ മുനിസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. വിമല ഫ്രാൻസിസ്, മിസിരിയ ചെങ്കള, സുരേഷ് രാമൻ, ശാലിനി, വി. സ്നേഹ, ആൻറണി, സീമാ മുരളി, റംല എം സി , ശശി സി.അഭീഷ്, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ജമീല എം.പി നന്ദിയും പറഞ്ഞു.