കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ആതുരശുശ്രൂഷ കേന്ദ്രമായ ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്നും കോർ കമ്മിറ്റി പിൻമാറുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രണ്ടാഴ്ച മുമ്പു ചേർന്ന കോർകമ്മിറ്റി ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാൻ ആലോചിച്ചത്.

നിലവിൽ ജില്ലാ ആശുപത്രിയിലുള്ള രോഗികളെ പെരിയ, നീലേശ്വരം താലൂക്ക് ആശുപത്രികളിലേക്കും പ്രസവ സംബന്ധമായ കേസുകൾ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റാനായിരുന്നു കോർകമ്മിറ്റി തീരുമാനമെടുത്തത്. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം മാറ്റുന്നത്.