തലശ്ശേരി: നിട്ടൂർ എടത്തിലമ്പലത്ത് സി.പി.ഐ നേതാവിന്റെ വീടിനും ആർ.എസ്.എസ് കാര്യാലയത്തിനും ബോംബേറ്. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കാരായി സുരേന്ദ്രന്റെ സ്‌നേഹ സനു എന്ന വീടിനു നേരെയാണ് ഇന്നലെ അർദ്ധ രാത്രിയിൽ ബോംബേറ് നടന്നത്.
സ്‌ഫോടനത്തിൽ വീടിന്റെ ഗേറ്റ് ലൈറ്റും ശ്രീ നാരായണ ഗുരുവിന്റെ ഫോട്ടോയും തകർന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ്, സംസ്ഥാന കമ്മറ്റി അംഗം സി.പി. ഷൈജൻ, എ. പ്രദീപൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
ഇന്നലെ പുലർച്ചെയാണ് എടത്തിലമ്പലത്തെ ആർ.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. സ്‌ഫോടനത്തിൽ കാര്യാലയത്തിന്റെ മേൽക്കൂരയും ജനലും ബൾബുകളും തകർന്നു. പൊലീസ് സംഭവസ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി.