കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിന്റെ പേരിൽ തീവ്രവാദം വളർത്തുകയാണ് പിണറായി വിജയനെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സദ്ദാംഹുസൈനെ തൂക്കിക്കൊന്നപ്പോൾ ഹർത്താൽ നടത്തിയവരാണ് സി.പി.എമ്മുകാർ. ബിൻലാദൻ മരിച്ചപ്പോൾ അവർ ലാദന്റെ കൂടെയായി. ഇന്ന് ജലീലിനെ രക്ഷിക്കാൻ വിശുദ്ധഗ്രന്ഥത്തെ ഉപയോഗിക്കുകയാണിവർ. ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നോയെന്ന് അറിയില്ലെന്നാണ് കെ.ടി ജലീൽ പറയുന്നത്. ഖുറാനെ അപമാനിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി നിലപാട് മാറ്റാൻ തയ്യാറുണ്ടോയെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ എന്നിവർ പങ്കെടുത്തു.