പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ 12 തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ മണ്ഡലം തല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. ചെറുകുന്ന് ഗ്രാമ പഞ്ചായത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ടി.വി രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
റോഡുകളുടെ നവീകരണത്തിന് 5 കോടി രൂപയുടെ ഭരണാനുമതിയാണ് മത്സ്യബന്ധന തുറമുഖ വകുപ്പ് മുഖേന ലഭിച്ച് പ്രവൃത്തിക്ക് തുടക്കമാകുന്നത്. ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി - മുട്ടുകണ്ടി- ഏഴോം റോഡ് - 74 ലക്ഷം, ഏഴോം കോട്ടക്കീൽ തീരദേശ റോഡ് -28 ലക്ഷം, മാടായി പഞ്ചായത്തിലെ പ്രതിഭ ടാക്കീസ് - വെങ്ങര ഗവ വെൽഫയർ യു.പി സ്കൂൾ റോഡ്- 69 ലക്ഷം, ചെറുതാഴം പഞ്ചായത്തിലെ വയലപ്ര പാർക്ക് - റെഗുലേറ്റർ കം ബ്രിഡ്ജ് റോഡ്-22.70 ലക്ഷം, കണ്ണപുരം പഞ്ചായത്തിലെ ആയിരം തെങ്ങ്-കേളംകൂർ റോഡ് - 12.50 ലക്ഷം, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ-മടക്കര തെക്ക് മുനമ്പ് റോഡ്- 38.90 ലക്ഷം, കല്യാശ്ശേരി പഞ്ചായത്തിലെ സിആർസി- കൂർമ്പക്കാവ് - ഇരിണാവ് ഡാം റോഡ്-35 ലക്ഷം, ചെറുകുന്ന് പഞ്ചായത്തിലെ താവം ശ്രീ ശക്തി ടാക്കീസ്- ദാലിൽ റോഡ് - 58 ലക്ഷം, ചെറുകുന്ന്-ഇട്ടമ്മൽ- കട്ടകുളം റോഡ്- 31 ലക്ഷം, താവം പോസ്റ്റ് ഓഫീസ്-പള്ളിക്കര റോഡ്-56.50 ലക്ഷം, മുങ്ങത്തടം- കവിണിശ്ശേരി-ഒതയമ്മാടം റോഡ്-19.40 ലക്ഷം, പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി-കരിക്കാൻ അമ്പലം- കുഞ്ഞിമുറ്റം റോഡ് 55 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.