കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് ജുവലറിയിൽ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എം.സി. ഖമറുദീൻ എം.എൽ.എയ്ക്കും പൂക്കോയ തങ്ങൾക്കുമെതിരെ കാസർകോട് ടൗൺ പൊലീസ് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ബോവിക്കാനത്തെ കെ.എ. ഹംസയുടെ ഭാര്യ ഖമറുന്നിസ, ബദിയടുക്ക കറുവത്തടുക്ക ഹൗസിലെ കെ. അബ്ദുൽഖാദർ എന്നിവരുടെ പരാതിയിലാണ് കേസ്. ഖമറുന്നിസയുടെ 44 ലക്ഷം രൂപയും അബ്ദുൾഖാദറിന്റെ 20 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.