കാഞ്ഞങ്ങാട്: നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നായി സ്കൂട്ടികൾ മോഷണം പോയി. തിങ്കളാഴ്ച പകലും ഇന്നലെ പുലർച്ചെയുമാണ് സ്കൂട്ടികൾ മാേഷണം പോയത്. കിഴക്കുംകരയിലെ രാമകൃഷ്ണ കാരണവരുടെ ഹോണ്ട ആക്ടീവ ആണ് രാവിലെ 5 .45ന് കോട്ടച്ചേരി കുന്നുമ്മലിൽ നിന്ന് കാണാതായത്. പാൽ വിതരണ സംഘത്തിൽ പാൽ നൽകി പുറത്തിറങ്ങുമ്പോഴേക്കും സ്കൂട്ടി കാണാതാവുകയായിരുന്നു. കൊവ്വൽപള്ളിയിലെ അബ്ദുൽ ഖാദറിന്റെ സ്കൂട്ടിയും കാണാതായി. ഉച്ചയ്ക്ക് വീട്ടുമുറ്റത്തു നിന്ന് കാണാതാവുകയായിരുന്നു. പകരം ഒരു സ്കൂട്ടി അവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ മാനസികാസ്വാസ്ഥ്യമുള്ള ചട്ടഞ്ചാൽ സ്വദേശി സ്കൂട്ടി എടുത്തുകൊണ്ടുപോയതായി സംശയമുണ്ടെന്ന് അബ്ദുൽ ഖാദറിന്റെ പരാതിയിലുണ്ട്. അന്വേഷണം നടക്കുന്നു.