corona

കാസർകോട്: ജില്ലയിൽ 197 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 191 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 225 പേർക്ക് ഇന്നലെ കൊവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8711 ആയി. ഇതിൽ 670 പേർ വിദേശത്ത് നിന്നെത്തിയവരും 500 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 7541 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6694 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായപ്പോൾ മരിച്ചവരുടെ എണ്ണം 70 ആയി. നിലവിൽ 1947 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്. ഇതിൽ 846 പേർ വീടുകളിലാണുള്ളത്.

സ്ഥാപനങ്ങളിൽ 1202 പേരും വീടുകളിൽ 3528 പേരുമുൾപ്പെടെ നിരീക്ഷണത്തിലുള്ളത് 4930 പേരാണ്. പുതിയതായി 155 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 902 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.