corona

215 പേർക്ക് രോഗമുക്തി


കണ്ണൂർ: ജില്ലയിൽ 143 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 117 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 16 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 8265 ആയി. ഇന്നലെ രോഗമുക്തി നേടിയ 215 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 5150 ആയി. നിലവിലുള്ള പോസിറ്റീവ് കേസുകളിൽ 1993 പേർ വീടുകളിലും 905 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിൽസയിൽ കഴിയുന്നത്.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 15,010 പേരാണ്. ഇതിൽ 14018 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,08,125 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,07,452 എണ്ണത്തിന്റെ ഫലം വന്നു. 673 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.