കണ്ണൂർ: വ്യാപാരികളെ തെരുവിലേക്കു വലിച്ചെറിയുന്നതിനെതിരെ പിലാത്തറയിലെ വ്യാപാരിയായ ടി.വി. കുമാരൻ കളക്ടറേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി. ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ദേശീയപാതാ വികസനത്തിന്റെ പേരിൽ തെരുവിലേക്കു വലിച്ചെറിയപ്പെടുന്ന വ്യാപാരികൾക്കു തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കു സർക്കാർ നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. രമേശ് ആചാര്യ അദ്ധ്യക്ഷത വഹിച്ചു. വിനി കിഴുന്ന, വി.എൻ അഷ്‌റഫ്, പ്രഭാകരൻ കടന്നപ്പള്ളി പ്രസംഗിച്ചു.