മാഹി: കൊവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ മാഹി ഗവ: ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു.
ജനറൽ, കണ്ണ്, ഇ.എൻ.ടി, ദന്തൽ, ഓർത്തോ, ചിൽഡ്രൻസ്, വിഭാഗങ്ങൾ പള്ളൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റും. വിദഗ്ധ ഡോക്ടർമാരെയും ഇനിയൊരറിയിപ്പ് വരെ പള്ളൂരിൽ നിയമിക്കും. തിങ്കളാഴ്ച മുതൽ പുതിയ ക്രമീകരണമുണ്ടാകും. ഗവ: ആശുപത്രിയിലെ ഒ.പി.വിഭാഗം താൽക്കാലികമായി നിർത്തിവെക്കും. എന്നാൽ പ്രസവ വിഭാഗം ഇവിടെ തന്നെ തുടരും.