varinellu
പാടത്തുവിളഞ്ഞ വരിനെല്ല് പറിച്ചു കളയുന്ന ഒരു വീട്ടമ്മ

പട്ടുവം: നരിക്കോട് വയലിൽ പ്രതീക്ഷയോടെ നെൽക്കൃഷി നടത്തിയ കർഷകർ കടുത്ത നിരാശയിൽ. നെൽച്ചെടിയുടെ വളർച്ച കണ്ടപ്പോൾ നൂറുമേനിയാണ് മനസിൽ കണ്ട വരിനെല്ല് കണ്ട് തളർന്നിരിക്കുകയാണ്. പുറത്ത് വന്ന കതിർകുലകൾ ചുകപ്പും വെളുപ്പും നിറത്തിലുള്ളതായതോടെയാണ് ഇവർ ചതി മനസിലായത്.
ഏഴോം കൃഷിഭവൻ വഴി കൃഷിവകുപ്പ് വിതരണം ചെയ്ത നെൽവിത്തുകളിലാണ് വരിനെല്ല് കലർന്നത്. ശുദ്ധ നെൽക്കൃഷി ചെയ്ത വയലിനടുത്തു വരിനെല്ലുണ്ടായാൽ പരപരാഗണം വഴി ശുദ്ധനെല്ലും വരിനെല്ലാകുന്ന പതിവുണ്ട്. അങ്ങിനെ സംഭവിച്ചതാകും ഈ പ്രതിഭാസമെന്നാണ് പലരുടെയും സംശയം.
നരിക്കോട് കൈവേലി കവലക്കടുത്തുള്ള പാടശേഖരങ്ങളിലാണ് വരിനെല്ലു രൂക്ഷമായി വിളഞ്ഞിരിക്കുന്നത്. മുപ്പതിനായിരം രൂപ ചെലവു ചെയ്ത 80 സെന്റ് വയലിൽ കൃഷിവകുപ്പിന്റെ വിത്തിറക്കിയ ഒരു വീട്ടമ്മയ്ക്ക് കൊയ്‌തെടുക്കാൻ ശുദ്ധനെല്ല് വിളഞ്ഞതേ ഇല്ല.