കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയുടെ പ്രധാന ഗേറ്റിനു മുമ്പിൽ 'നോ പാർക്കിംഗ്' ബോർഡ് സ്ഥാപിച്ചു. ആശുപത്രിയിലേക്കുള്ള വഴി തടസപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ ഈ മാസം 18 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗേറ്റിനു മുന്നിൽ നിരനിരയായി ബൈക്കുകൾ നിർത്തിയിടുന്നതു മൂലം ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകാൻ പ്രയാസത്തിലാണെന്നായിരുന്നു വാർത്ത. ഇത് ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃതർ നടപടി സ്വീകരിക്കാൻ നിർബന്ധിതരായി. ഇന്നലെ ആശുപത്രി ഗേറ്റിനു മുന്നിൽ ബോർഡ് സ്ഥാപിച്ചതോടെ വാഹനങ്ങളുമായി വരുന്നവർ ഗേറ്റിൽ നിന്നു മാറി നിർത്തിയിടാനും തുടങ്ങിയിട്ടുണ്ട്.