kovid

കാഞ്ഞങ്ങാട്:കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറടക്കം 9 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പ് കൺട്രോളിംഗ് ഇൻസ്‌പെക്ടർക്കും രോഗബാധയുണ്ടായിരുന്നു.അതിനു ശേഷം കൊല്ലം സ്വദേശിയായ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇയാളുമായി 18 പേർ സമ്പർക്കത്തിലായിരുന്നു. അവരിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ നാട്ടിലേക്ക് പോയി . ബാക്കി 13 ൽ ഏഴു പേർക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രോഗം സ്ഥിരീകരിച്ചു.നേരത്തെ ഡിപ്പോ അടച്ചിട്ടിരുന്നു. എന്നാൽ ഇപ്പോൾ അത്തരം നടപടികൾ സ്വീകരിക്കുന്നില്ല.ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്നത് മൊത്തത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.അജാനൂർ പഞ്ചായത്തിലെ കുന്നുപാറ സെറ്റിൽമെന്റ് കോളനിയിൽ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കോളനിയിൽ നേരത്തെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിൽപെട്ട 90 പേരെ പരിശോധിച്ചപ്പോഴാണ് 39 പേർ കൊവിഡ് പോസിറ്റീവായത്. പ്രദേശത്തെ ജനങ്ങൾ ജാഗ്രതയോടെ പെരുമാറേണ്ടതാണെന്ന് വാർഡ് മെമ്പർ ശാന്തകുമാരി അറിയിച്ചു.