കണ്ണൂർ: സമ്പർക്കം വഴി 322 അടക്കം കണ്ണൂർ ജില്ലയിൽ ഇന്നലെ 365 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും 20 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 21 പേർ ആരോഗ്യ പ്രവർത്തകരുമാണ്. 145 പേർ ഇന്നലെ രോഗമുക്തി നേടി
തളിപ്പറമ്പ് നഗരസഭയിൽ മാത്രം ഇന്നലെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലശ്ശേരി നഗരസഭ 17,കണ്ണൂർ കോർപ്പറേഷൻ 15, പാനൂർ മുനിസിപ്പാലിറ്റി 12,കൂത്തുപറമ്പ് , പയ്യന്നൂർ,മട്ടന്നൂർ മുനിസിപ്പാലിറ്റി 8 വീതം എന്നിങ്ങനെയാണ് കൂടിയ തോതിൽ കൊവിഡ് സ്ഥിരീകരിച്ച തദ്ദേശസ്ഥാപനങ്ങൾ.
ഇതുവരെ
രോഗം വന്നവർ 8630
ഭേദമായത് 5295
മരണം 75
ഹോം ഐസൊലേഷനിൽ 1966
ആശുപത്രിയിൽ 929