മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊമ്പതാം മൈലിലെ സിറാജ് (48) ആണ് അറസ്റ്റിലായത്. ഒന്നര മാസം മുമ്പാണ് സംഭവം. പത്തൊമ്പതാം മൈലിൽ വെച്ച് പല തവണയായി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർത്ഥി ചൈൽഡ് ലൈനിന് പരാതി നൽകിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.