തൃക്കരിപ്പൂർ: വാനരശല്യം മൂലം പൊറുതിമുട്ടി ഇടയിലക്കാട് കാവ് പരിസരവാസികൾ. തെങ്ങിൻ മുകളിൽ കയറി കരിക്കുകൾ പറിച്ചിട്ട് നശിപ്പിക്കുന്നതു പതിവായെന്ന് നാട്ടുകാർ പറയുന്നു. പച്ചക്കറി കൃഷിയും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്.
വീട്ടു മുറ്റത്ത് ഉണങ്ങാനിടാറുള്ള അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾക്കും കാവലിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. വീട്ടുമുറ്റത്തേക്ക് കൂട്ടത്തോടെയെത്തുന്ന ഇവ കുട്ടികളടക്കമുള്ളവർക്ക് ഭീഷണിയാകുകയാണ്. കാവിന് തൊട്ടുപരിസരത്ത് താമസിക്കുന്ന കുടുംബളാണ് വാനര ശല്യം കൊണ്ട് ഏറെ ദുരിതത്തിലായത്. വനം വകുപ്പ് ഇടപെട്ട് ശാശ്വത പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.