മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്തിൽ ഏഴ് വാർഡ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഒരു വനിതാ അംഗത്തിന് രോഗബാധയുണ്ടായിരുന്നു. ഇതെ തുടർന്ന് മറ്റംഗങ്ങൾക്ക് നടത്തിയ പരിശോധനയിലാണ് ഏഴ് അംഗങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉൾപ്പടെ ആറ് അംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കീഴല്ലൂർ പഞ്ചായത്ത് ഓഫീസ് വെള്ളി, ശനി ദിവസങ്ങളിൽ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊതുചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 50 ഓളം രോഗബാധിതരിൽ കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത ഭൂരിപക്ഷം പേരും വീട്ടിലാണ് ചികിത്സയിലുള്ളത്