കണ്ണൂർ: ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിലിരിക്കുന്ന ഭാഗം തകർന്നു വീണ് തൊഴിലാളികളായ മൂന്ന് പേർക്ക് പരുക്ക്. അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ നിർമാണം നടക്കവെയാണ് അപകടം. അഫ്സൽ, അസ്‌കർ (പൂക്കോട്), വിലാസിനി (പാലപ്പുഴ) എന്നിവർക്കാണ് പരുക്കേറ്റത്.
ബീമിന്റെ കോൺക്രീറ്റ് നടക്കവെ ചുമർ പൂർണമായി തകർന്നു വീഴുകയായായിരുന്നു. രാവിലെ 11 മണിക്കാണ് സംഭവം. ചുമർ ബീമടക്കം സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ബീമിനൊപ്പം താഴെ വീണാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്.