vv-ramesan
മത്സ്യകൃഷി

കാഞ്ഞങ്ങാട്. മത്സ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങി കാഞ്ഞങ്ങാട് നഗരസഭ. ഉൾനാടൻ മത്സ്യ കൃഷിയിൽ ഉൾപ്പെടുത്തി ഒരുദിവസം മാത്രം നിക്ഷേപിച്ചത് 6500 മത്സ്യ കുഞ്ഞുങ്ങളെ. സംസ്ഥാന സർക്കാറും ഫിഷറീസ് വകുപ്പും ചേർന്ന് സുഭിക്ഷ കേരളം പദ്ധതിയിലൂടെ 40 ശതമാനം സബ്സിഡിയോടുകൂടിയാണ് ഈ ഉൾനാടൻ മത്സ്യകൃഷി കർഷകർ നടത്തുന്നത്. ബയോ ഫ്ലോക്കിൽ എട്ടും വീട്ടുവളപ്പിൽ അഞ്ചും, ഉൾപ്പെടെ മുന്നൂറോളം കർഷകർ കാഞ്ഞങ്ങാട് നഗരസഭയിൽ
ഈ മേഖലയിലേക്ക് ഇറങ്ങുകയാണ്. ഒരു ലക്ഷം രൂപ വരുമാനം ലഭിക്കുന്ന രണ്ട് പ്രാവശ്യം വിളവെടുക്കാൻ കഴിയുന്ന 1250 കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. നഗരസഭയിലെ ഒഴിഞ്ഞവളപ്പ്, കരുവളം, കണിച്ചിറ, പടന്നക്കാട് എന്നിവിടങ്ങളിലായി അഞ്ചു സ്ഥലങ്ങളിലാണ് ഒറ്റദിവസം കൃഷിയിറക്കിയത്. പടന്നക്കാട്ടെ സി.എച്ച് ഷാക്കുറയുടെ വീട്ടിലെ ബയോ ഫ്ലോക്ക് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് നഗരസഭാ ചെയർമാൻ വി.വി രമേശൻ തുടക്കംകുറിച്ചു. വൈസ് ചെയർപേഴ്സൺ എൽ. സുലൈഖാ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, കൃഷി വിഭാഗം കൺവീനർ സന്തോഷ് കുശാൽനഗർ, വാർഡ് കൗൺസിലർ റസാഖ് തായ്യിലക്കണ്ടി, ഫിഷറീസ് ഡവലപ്മെന്റ് പ്രൊമോട്ടർ ജിജി ജോൺ എന്നിവർ സംബന്ധിച്ചു.