തലശ്ശേരി: മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിലുള്ള പടന്നക്കണ്ടി ചന്ദ്രൻ, കാര്യത്ത് രമേശൻ സ്മാരക സ്തൂപങ്ങൾ തകർക്കപ്പെട്ട നിലയിൽ. ഇതിന് തൊട്ടടുത്ത് മറ്റ് പാർട്ടികളുടെ സ്തൂപങ്ങൾ ഉണ്ടെങ്കിലും അവയൊന്നും അക്രമികൾ തൊട്ടിട്ടില്ല.
അക്രമത്തിന് പിന്നിലാരെന്ന് കണ്ടെത്താൻ പൊലീസ് ഊർജ്ജിത ശ്രമം തുടങ്ങി.
സമാധാന അന്തരീക്ഷം തകർക്കാനുള്ള സാമൂഹികവിരുദ്ധ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് നടപടി ഊർജ്ജിതമാക്കണമെന്നും കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. സുരേഷ് ആവശ്യപ്പെട്ടു.