കാസർകോട്: കഞ്ചാവ് വിൽപ്പനയ്ക്കെതിരെ പരാതി നൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് രണ്ടുപേർക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. പനയാൽ തോക്കാനം മൊട്ടയിലെ ആനന്ദ് കൃഷ്ണ (28)ന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം തോക്കാനം മൊട്ടയിലാണ് അക്രമം നടന്നത് .
ആനന്ദ് കൃഷ്ണനെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് വിൽപ്പനയ്ക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തച്ചങ്ങാട് മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു