അഴീക്കോട്: മൂന്ന്നിരത്ത് കോൺഗ്രസ് ഓഫീസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. നെയിം ബോർഡും, കൊടിമരവും ,ബോർഡുകളും ആക്രമികൾ നശിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് പ്രവർത്തകരെ ഭീതിയിലാക്കാനും സർക്കാരിനെതിരെ ഉയർന്നു വന്ന അഴിമിതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുമാണ് ഈ അക്രമമെന്ന് കരുതുന്നതായി കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ ഓഫീസ് സന്ദർശിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അജിത്ത്, മണ്ഡലം പ്രസിഡന്റ് എം.എൻ രവീന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി വി.വി സജിത്ത്, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷൈജുദാസ്, പ്രവാസി കോൺഗ്രസ് ജില്ലാ സക്രട്ടറി ആർ.പി മൊയ്തീൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തിലകരാജ്, ബ്ലോക്ക് സെക്രട്ടറി ലിജീഷ് കെ, ശരത്ത് കെ.പി , ശ്രീ ലേഷ് കെ എന്നിവർ സന്ദർശിച്ചു.