മാഹി: സ്വന്തമായി പാർപ്പിടമില്ലാത്തവർക്കായി ഫ്രഞ്ച് ഭരണകാലം മുതൽ അനുവദിക്കപ്പെട്ട ടാഗോർ പാർക്കിനടുത്ത ധർമ്മശാലയിലെ എട്ട് താമസക്കാർ പടിയിറക്കപ്പെട്ടിട്ട് ആറുവർഷം. ഇനിയും അവരുടെ പുനരധിവാസം അനന്തമായി വൈകുന്നു.
ഗവ: ബ്രാഞ്ച് ലൈബ്രറി കെട്ടിടം ആധുനിക രീതിയിൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് അതിനോട് ചേർന്നുള്ള നഗരസഭാ അധികൃതരുടെ നിയന്ത്രണത്തിലുള്ള ധർമ്മശാലാ കെട്ടിടവും പൊളിച്ചുമാറ്റിയത്. ഒരു വർഷത്തിനകം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഇവിടുത്തെ താമസക്കാരായ എട്ട് വീട്ടുകാർക്കും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിർമ്മാണം ഇതുവരെ പൂർണമായില്ല. മാത്രമല്ല പൊതു കക്കൂസിനും, പൊതു അടുക്കളക്കും പകരം ഓരോ വീട്ടിനും പ്രത്യേകം സൗകര്യമൊരുക്കുമെന്ന് പൊളിച്ചുമാറ്റും മുമ്പ് റീജണൽ അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞിരുന്നു. എന്നാൽ ആ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.
ചേരി നിർമ്മാർജ്ജന ബോർഡിന്റെ മാതൃകയിലുള്ള വീടുകളായിരിക്കും നിർമ്മിക്കുകയെന്നും പറഞ്ഞിരുന്നു. എന്നാൽ ചെറിയ വരാന്തയും, കാറ്റും വെളിച്ചവുമില്ലാത്ത ഒരു കിടപ്പു മുറിയുമുള്ള പ്ളാനാണുള്ളത്.
വാടക നല്കി തളർന്നു
ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ട പല കുടുംബങ്ങളും ഭാരിച്ച തുക വാടക നൽകിയാണ് വീടുകളിലും മറ്റും കഴിയുന്നത്. പുതിയ വീട് തുറക്കപ്പെടുന്നതോടെ, ധർമ്മശാലാ നിവാസികൾക്ക് വാടകയൊന്നും നൽകാതെ താമസിക്കാനാവും.
എട്ട് വീടുകളുടേയും നിർമ്മാണം പൂർത്തിയായെങ്കിലും പൊതുവായ അടുക്കളയുടെ നിർമ്മാണം നടക്കാത്തതിനാലാണ് താമസക്കാർക്ക് കൈമാറാൻ കഴിയാത്തത്.
നഗരസഭാ കമ്മീഷണർ