rabees

കണ്ണൂർ: പട്ടികളിലും പൂച്ചകളിലും കണ്ടുവന്നിരുന്ന പേ വിഷബാധ പന്നി, കീരി, കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ, കഴുത, കുതിര എന്നീ മൃഗങ്ങളിലും വ്യാപകമാകാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തൽ. വീട്ടുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരേപോലെ രോഗം ബാധിക്കാമെന്ന് ആരോഗ്യവകുപ്പ് നേരിട്ട് തന്നെ മുന്നറിയിപ്പ് .

. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ പേ വിഷബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കുകയും എൻസഫലൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കി മരണത്തിനിടയാക്കുമെന്നാണ് പേവിഷബാധയെ ഗൗരവമായി കാണുന്നതിന് ഇടയാക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ മൃഗങ്ങളുടെ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോഴുണ്ടാവുന്ന മുറിവിലൂടെ ശരീര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തി കേന്ദ്രനാഡീ വ്യൂഹത്തിൽകൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയെയും തലച്ചോറിനെയും ബാധിക്കുന്നു.

രക്ഷ പ്രതിരോധം വഴി മാത്രം

കേന്ദ്രനാഡീവ്യൂഹത്തിൽ വൈറസ് എത്താൻ എടുക്കുന്ന അത്രയും സമയ ദൈർഘ്യം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാവാൻ എടുക്കുകയുളളൂ. എന്നാൽ അസാധാരണമായി ഒരാഴ്ച മുതൽ ഒരു വർഷം വരെ എടുക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം ഉറപ്പാണ്. ചികിത്സയില്ലാത്തതിനാൽ പ്രതിരോധമാണ് പ്രധാനം. വളർത്തുമൃഗങ്ങളുടെയും മറ്റു മൃഗങ്ങളുടെയും കടിയേൽക്കാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണം.

ബൈറ്റ്

'സഹകരിക്കൂ, പ്രതിരോധ കുത്തിവെപ്പ് നൽകൂ, പേവിഷബാധ അവസാനിപ്പിക്കൂ എന്നതാണ് ഈ വർഷത്തെ റാബീസ് ദിന സന്ദേശം.പേ വിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേൽക്കുകയോ അവയിൽ നിന്ന് പോറലേൽക്കുകയോ നേരിട്ട് ഇവയുമായി സമ്പർക്കത്തിൽ വരികയോ ചെയ്തിട്ടുെണ്ടങ്കിൽ നിർബന്ധമായും ആന്റി റാബീസ് വാക്സിനേഷൻ (എ.ആർ.വി) എടുക്കണം.ഈ കുത്തിവെപ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ സൗജന്യമായി ലഭിക്കുന്നുണ്ട്".ഡോ.എം.നാരായണനായ്ക്ക്( ഡി.എം.ഒ)


പേ വിഷബാധ; വെബിനാർ ഇന്ന്

കണ്ണൂർ:ലോക പേവിഷബാധാ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വെബിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായിക് ഉദ്ഘാടനം ചെയ്യും. പേവിഷബാധ മനുഷ്യരിൽ എന്ന വിഷയത്തിൽ ജില്ലയിലെ ഐ.ഡി.ആർ.വി നോഡൽ ഓഫീസർ ഡോ.എസ്. ഗ്രീഷ്മ , മൃഗങ്ങളിലെ റാബിസ് ബാധ എന്ന വിഷയത്തിൽ റീജിനൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലെ വെറ്ററിനറി സർജൻ ഡോ. ർഎ ആർ രഞ്ജിനി എന്നിവർ ക്ലാസുകൾ നയിക്കും.