പാനൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലുകൾ സാമൂഹ്യദ്രോഹികൾ അടിച്ചു തകർത്തു. പുത്തൂർ വടക്കെവീട്ടിൽ മമ്മുവിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 58 വൈ 5335 സ്വിഫ്റ്റ് കാറിന്റെ ചില്ലുകളാണ് തകർത്തത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടു മുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട കാറിന്റെ നാലുഭാഗത്തെ ചില്ലുകളും തകർത്തിട്ടുണ്ട്. പാനൂർ പൊലീസിൽ നല്കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.