പയ്യന്നൂർ: സബ് ആർടി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷനാകും. ഓഫീസിന്റെ ഉദ്ഘാടനത്തോടെ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ കെ എൽ 86 നമ്പർ പയ്യന്നൂരിന് സ്വന്തമാകും. ദേശീയപാതയിൽ വെള്ളൂർ പോസ്റ്റ് ഓഫീസിന് സമീപം എച്ച്.ആർ പ്ലാസ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ്. ചെറുപുഴ റോഡിൽ ഏച്ചിലാം വയലിൽ ഡ്രൈവിംഗ് ടെസ്റ്റിനും മറ്റുമായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.