കൊട്ടിയൂർ: വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് കൊട്ടിയൂർ ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയെന്ന് കൊട്ടിയൂർ എസ്.എൻ.ഡി.പി ശാഖാ യോഗം. ആയിരക്കണക്കിന് ആളുകളുടെ വർഷങ്ങളായുള്ള അദ്ധ്വാനഫലവും ജീവിത സ്വപ്നങ്ങളും വേരോടെ പിഴുതുമാറ്റുന്ന ഈ നിയമം ജന വിരുദ്ധമാണ്. പരിസ്ഥിതിലോല മേഖല വനാതിർത്തി വരെ മാത്രമായി നിശ്ചയിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കൊട്ടിയൂർ എസ്.എൻ.ഡി.പി ശാഖാ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശാഖാ യോഗം പ്രസിഡന്റ് ടി.വി. അപ്പു അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ശശിധരൻ, സി.കെ. രാജേന്ദ്രൻ, കെ.കെ. ധനേന്ദ്രൻ, പി.ആർ. ലാലു, സി.കെ. വിനോദ് ,ശോഭാ രത്നാകരൻ, പി.ജി. രമണൻ എന്നിവർ സംസാരിച്ചു.