നീലേശ്വരം: താലൂക്ക് ആശുപത്രിക്ക് വേണ്ടി പണിത ഐ.പി, ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.പി രാജ് മോഹൻ ഉണ്ണിത്താൻ, മുൻ എം.പി പി.കരുണാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടർ ഡോ. വി .സജിത് ബാബു ഉപഹാര സമർപ്പണം നടത്തി. വി. ഗൗരി, ടി. കുഞ്ഞിക്കണ്ണൻ, എറുവാട്ട്മോഹനൻ, ടി.കെ.രവി, പി.ഭാർഗവി, വെങ്ങാട്ട് കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ സ്വാഗതവും, ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് നന്ദിയും പറഞ്ഞു.