കണ്ണൂർ: ലോക്ക് ഡൗൺ സമയത്ത് കൊവിഡിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ വ്യാപാരികൾക്കെതിരെ പൊലീസ് ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണമെന്ന് ജില്ലാ മർച്ചന്റ്സ് ചേമ്പർ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക വ്യാപാര മാന്ദ്യത്തിൽ വ്യാപാര മേഖല കനത്ത തകർച്ചയെ നേരിടുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നല്കി വ്യാപാരികൾക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം. നല്ലൊരു ശതമാനം വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുകയാണ്. ജി.എസ്.ടി വെട്ടിപ്പ് തടയാനെന്ന പേരിൽ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.