പയ്യന്നൂർ: സബ് ആർ.ടി. ഓഫീസ് നിലവിൽ വന്നു. കെ.എൽ - 86 എന്ന പുതിയ നമ്പറിൽ അനുവദിച്ച ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആണ് ഉദ്ഘാടനം ചെയ്തത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നടന്ന യോഗത്തിൽ സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ടി.പി. നൂറുദ്ദീൻ, വി.വി. പ്രീത തുടങ്ങിയവർ സംസാരിച്ചു.

പയ്യന്നൂർ വെള്ളൂർ പോസ്റ്റ് ഓഫീസിന് സമീപത്തെ എച്ച്.ആർ പ്ലാസ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനും മറ്റുമായി ഏച്ചിലാം വയലിൽ സ്ഥലം സൗകര്യം ഒരുക്കിയിട്ടുണ്ട്. ജോ: ആർ.ടി.ഒ., മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി: ഇൻസ്പെക്ടർമാർ തുടങ്ങി ഏഴ് ഉദ്യോഗസ്ഥരാണ് തുടക്കത്തിൽ ഓഫീസിൽ ഉള്ളത്.