തലശ്ശേരി: ആധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിച്ച കതിരൂർ ജി.വി.എച്ച്.എസ്.എസിന്റെ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും . കിഫ്ബി ഫണ്ടിൽ മൂന്ന് കോടി, എ.എൻ ഷംസീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയും, സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഒന്നരക്കോടിയും വിനയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
15 ക്ലാസ് മുറികൾ, പ്രിൻസിപ്പൽ ഓഫീസ് ,വിവിധ ലാബുകൾ, മിനി കോൺഫറൻസ് ഹാൾ, സ്റ്റാഫ് റൂം, എൻ.സി.സി, എ.എസ്.എസ്.എസ്.പി.സി, സ്‌കൗട്ട് റൂമുകൾ, നാല് ലാബ്, ഓപ്പൺ സ്റ്റേജ്, വിശ്രമമുറി, പ്രിൻസിപ്പൽ റൂം തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ചടങ്ങിൽ വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ: തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും.