പാപ്പിനിശ്ശേരി: പഴയങ്ങാടി -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ മാലിന്യം തള്ളുന്നത് രൂക്ഷമാവുന്നു. ടെൽ കോ പാലസ് ബിൽഡിംഗിന് മുന്നിൽ ടൈൽ ഫാക്ടറിക്ക് സമീപം കാമറ ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ അറവ് മാലിന്യങ്ങൾ ഇവിടെ തള്ളുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഒരു ചത്ത പോത്തിനെ രാത്രിയുടെ മറവിൽ ഇവിടെ തള്ളിയിരുന്നു. പിന്നിട് ഇത് വാർത്തയായപ്പോൾ പകൽ ജെസിബി കൊണ്ടുവന്ന് പോത്തിന്റെ ജഡം കണ്ടൽകാടിൽ തള്ളി മണ്ണിട്ട് മുടുകയായിരുന്നു. രൂക്ഷമായ മാലിന്യ പ്രശ്നവും ആരോഗ്യ പ്രശ്നവും സൃഷ്ടിക്കുന്നത് അധികൃതർ ഗൗരവത്തോടെ കാണാത്തത് വലിയ പ്രതിഷേധത്തിന് വഴിവെക്കുകയാണ്‌.