ഇരിട്ടി : ഉളിക്കൽ കേയാപറമ്പിൽ റോഡ് നവീകരണ പ്രവൃത്തിക്കിടെ ഗുഹ കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് പരിശോധന നടത്തി. കളക്ടർക്ക് നൽകുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ നടപടികൾ ഉണ്ടാവുകയെന്ന് ഇവർ അറിയിച്ചു.
ഉളിക്കൽ അറബി കോളിത്തട്ട് റോഡ് നവീകരണ പ്രവൃത്തിക്കിടെയാണ് കേയാപറമ്പിൽ വൻ ഗുഹ കണ്ടെത്തിയത്. 2 വീടുകൾ ഉൾപ്പെടെ അപകടാവസ്ഥയിലായതോടെ ഇവരെ മാറ്റി പാർപ്പിക്കുകയും, പ്രദേശത്തെ പ്രവൃത്തി നിർത്തി വച്ച് ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, ജിയോളജിസ്റ്റ് ദിവാകരൻ വിഷ്ണുമംഗലം, ദേശീയപാത അസി.എൻജിനിയർ പി.എം. റഫീക്ക്, അസി. എക്സിക്യട്ടീവ് എൻജിനിയർ ടി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.