irpc
ഐ. ആർ.പി.സി വളണ്ടിയർമാർ പയ്യാമ്പലത്ത് ആരും ഏറ്റുവാങ്ങാനെത്താത്ത മൃതദേഹം സംസ്കരിക്കുന്നു

കണ്ണൂർ : ഉറ്റവരും ഉടയവരും ഇല്ലാതെ ,ജാതിയും മതവും ഏതെന്നറിയാത്ത 25 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ 56 ദിവസങ്ങൾക്കിടയിൽ കണ്ണൂർ ജില്ലയിൽ പലയിടത്തുമായി സംസ്കാരം കാത്തുകിടന്നത്. ആരും ഏറ്റുവാങ്ങാനെത്താത്ത സാഹചര്യത്തിൽ കരുണാപൂർവം സംസ്കാരചടങ്ങുകൾ നടത്തി ഐ.ആർ.പി.സിയാണ് ഇവർക്ക് ആറടിമണ്ണ് ഒരുക്കിയത്.

കൂത്തുപറമ്പ് കോട്ടയം മലബാർ കബറിസ്ഥാൻ, പള്ളിയാ മൂല കബറിസ്ഥാൻ, വളപട്ടണം കബറിസ്ഥാൻ, താവക്കര സെമിത്തേരി , പയ്യാമ്പലം തുടങ്ങി സ്ഥലങ്ങളിൽ 25 ഓളം മൃതദേഹം ഇതിനകം സംസ്‌കരിച്ചു, കണ്ണൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ. ആർ.പി.സി ഹെൽപ്പ് ഡസ്‌കിന്റെ നേതൃത്വത്തിൽ പരീശീലനം നേടിയ 30 ഓളം വളണ്ടിയർമാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

ലോക്ക് ഡൗൺപ്രഖ്യാപിച്ചത് മുതൽ കണ്ണൂർ പട്ടണത്തിലും പരിസര പ്രദേശത്തും സന്നദ്ധപ്രവർത്തനത്തിൽ സജീവമാണ് ആണ് ഐ. ആർ.പി.സി ഏറ്റെടുത്തത് . ഐ. ആർ.പി.സി ജില്ലാ ചെയർമാൻ പി.എം സാജിദ്, ഹെൽപ്പ് ഡെസ്‌ക് ചെയർമാൻ ധീരജ് കുമാർ, കൺവീനർ എം.സാജിദ്, ട്രഷറർ ജലീൽ, വളണ്ടിയർമാരായ കെ.കെ.റിജു, പി.ശ്രീജിത്ത്, സൈനുൽ ആബിദ്, നിധീഷ്, ദീലീഷ്, മുഹാസ്, ദിപിൻ, നിധിൻ, രൂപേഷ്, മഷൂദ്, ഇർഫാൻ, സഞ്ചയ് എന്നിവരാണ് നേതൃത്വം നൽകിയത്.