കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിയോജക മണ്ഡലം പരിധിയിൽ പുതുതായി 76 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. ഇതിനുള്ള ഭരണാനുമതിയായി. നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും. നേരത്തെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പുറമെയാണ് ആവശ്യമായ സ്ഥലങ്ങളിൽ പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കുന്നത്.
ഒൻപത് മീറ്റർ നീളമുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ ചുമതല സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്ന സ്ഥാപനത്തിനാണ്. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേടുപാട് സംഭവിച്ച ഒടയംചാൽ, പരപ്പ, പൂടംകല്ല്, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിലെ ലൈറ്റുകൾ പുനഃസ്ഥാപിച്ചതായി കമ്പനി അധികൃതർ പറഞ്ഞു.