കാഞ്ഞങ്ങാട്: ഇരിയ കാട്ടുമാടം ശ്രീ സത്യസായി ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രം രണ്ടിന് രാവിലെ 10 ന് നന്ദിതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.കെ ശൈലജ, ഇ ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ നേരും. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായർ അദ്ധ്യക്ഷത വഹിക്കും. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കൈകോർക്കാം സായി ഹോസ്പിറ്റൽ ജനകീയ സമിതി കാഞ്ഞിരടുക്കം എന്നിവയുടെ സംയുക്ത സംരംഭമാണ് ഡയാലിസിസ് കേന്ദ്രമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. നിലവിൽ രണ്ട് ഡയാലിസിസ് മെഷീനുകളാണുള്ളത്. വാർത്താസമ്മേളനത്തിൽ ഭാസ്‌കരൻ അട്ടേങ്ങാനം, കാവുങ്കൽ നാരായണൻ, കെ.വി ബാലഗോപാലൻ, പി.എം അഗസ്റ്റിൻ, കെ. ബാലൻ, ഇ.കെ ഷാജി, അഡ്വ.എം.കെ ബാബുരാജ് എന്നിവർ സംബന്ധിച്ചു.