കാസർകോട്: ജില്ലയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി ചേർന്ന ജില്ലാതല കൊവിഡ് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

പൊലീസും മാസ് പദ്ധതിയുടെ ഭാഗമായ അദ്ധ്യാപകരും പരിശോധന നടത്തും. വിവാഹത്തിന് ആകെ 50 പേർക്കും മറ്റു ചടങ്ങുകൾക്ക് ആകെ 20 പേർക്കും മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. കടകളിൽ ജീവനക്കാർക്ക് കയ്യുറയും മുഖാവരണവും കർശനമാക്കും. ലംഘിച്ചാൽ കട ഏഴ് ദിവസം പൂട്ടണം.