കുറ്റ്യാടി: കാവിലുംപാറ, മരുതോങ്കര ഭാഗങ്ങളിലെ കോൺഗ്രസ് ഓഫിസും കൊടിതോരണങ്ങളും നശിപ്പിച്ചതായി പരാതി. മുള്ളങ്കുന്നിലെ ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജന്നൽ തകർത്തു. കല്ലാച്ചിയിലെ കോൺഗ്രസ് ഓഫീസിന് നേരെയും അക്രമമുണ്ടായി. കുറ്റവാളികൾക്ക് എതിരെ നടപടി വേണമെന്ന് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാജൻ, കോരങ്കോട് ജമാൽ,
കിസാൻ കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ, വാഴയിൽ കുഞ്ഞികൃഷ്ണൻ, ഒ.ടി ഷാജി, വി.പി. സുരേഷ്, എൻ.കെ. കുഞ്ഞബ്ദുള്ള, പി.പി.കെ നവാസ് എന്നിവർ സംസാരിച്ചു.