പേരാമ്പ്ര: ശാരീരിക അകലം പാലിച്ച് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക എന്ന സന്ദേശത്തോടെ കിഴക്കൻ പേരാമ്പ്ര നാട്ടുവർത്തമാനം ജനകീയ കൂട്ടായ്മ ഓൺലൈൻ ഓണം സൗഹൃദ സദസും
കലാവിരുന്നും നടത്തി. കലാവിരുന്ന് കവി വർഗ്ഗീസ് ആന്റണി മുപ്ലിയവും ചടങ്ങ് സന്തോഷ് വേങ്ങേരിയും ഉദ്ഘാടനം ചെയ്തു. സി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ അടിയോടി മുഖ്യ സന്ദേശം നൽകി. എം. കുഞ്ഞിമൊയ്തീൻ പ്രഭാഷണം നടത്തി. കൂത്താളി ഇബ്രാഹിം, രവീന്ദ്രൻ കേളോത്ത്, എം.പി പ്രകാശ്, വിജയൻ പട്ടാണിപ്പാറ, ഇബ്രാഹിം പാലാട്ടക്കര, സൂപ്പി കോവുപുറത്ത്, വി.പി രവീന്ദ്രൻ, ടി. അസീസ്, എ. റഷീദ്, ടി. വിജയകുമാർ, റഷീദ് കീരിക്കണ്ടി, കെ.ടി റീജ തുടങ്ങിയവർ ആശംസ നേർന്നു. കെ.കെ സാദിക്ക്, വി.പി അശ്വിനി, എസ്. അനയ,റിമാസ്, അബ്ദുൾ അസീസ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. റഷീദ്‌ നിടൂളി സ്വാഗതവും ഇബ്രാഹിം കല്ലാച്ചീമ്മൽ നന്ദിയും പറഞ്ഞു.