കൽപ്പറ്റ: നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 ലെ കൈലാസകുന്ന് എന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ.യു.പി സ്‌കൂൾ മുതൽ മുത്താട്ട് വില്ല വരെയും, വാർഡ് 12 ലെ ചീരാൽ ടൗൺ ഉൾപ്പെടുന്ന ചീരാൽ എ.യു.പി സ്‌കൂൾ മുൻവശം മുതൽ ശാന്തി സ്‌കൂൾ, വെണ്ടോൽ വിഷ്ണു ക്ഷേത്രം വരെയും ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

നെന്മേനി പഞ്ചായത്തിലെ വാർഡ് 12ൽ ചീരാൽ ടൗൺ മുതൽ കല്ലുമുക്ക് ജംഗ്ഷൻ മാവേലി നഗർ വരെയുള്ള പ്രദേശങ്ങളും, ഏഴാം വാർഡിലെ കല്ലുമുക്ക് മാർ ബഹനാൻ പള്ളി മുതൽ കല്ലുമുക്ക് ജംഗ്ഷൻ -കഴമ്പ്- മാവേലിനഗർ വരെ ഉൾപ്പെടുന്ന പ്രദേശങ്ങളും അഞ്ചാം വാർഡിൽ കോടതിപ്പടി കോളിയാടി റോഡിൽ കോടതിപ്പടി മുതൽ തൊടുവട്ടി കോളനി റോഡ് വരെുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

ജില്ലയിൽ നിലവിൽ 29 വാർഡുകൾ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളായും 26 വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.