ജില്ലയിൽ രോഗം ബാധിച്ചവർ 1504
രോഗമുക്തരായത് 1295
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 8 പേർക്ക്. കർണാടകയിൽ നിന്ന് വന്ന ഒരാൾക്കും സമ്പർക്കത്തിലൂടെ 7 പേർക്കുമാണ് രോഗബാധ. ഇവരിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്. 24 പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതിൽ 1295 പേർ രോഗമുക്തരായി. 201 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവർ:
ഓഗസ്റ്റ് 31ന് കർണാടകയിൽ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശി (52), മീനങ്ങാടി സമ്പർക്കത്തിലുള്ള ലക്കിടി സ്വദേശി (44), കണ്ണൂർ സ്വദേശി (47), കാരച്ചാൽ സ്വദേശി (30), മീനങ്ങാടി സ്വദേശി (33), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (44), ഞേർലേരി സ്വദേശി (57), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരൻ പുൽപ്പള്ളി സ്വദേശി (33) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയത്:
7 മേപ്പാടി സ്വദേശികൾ, 3 ചൂരൽമല സ്വദേശികൾ, 2 ഇരുളം സ്വദേശികൾ, പുത്തൂർവയൽ, ചീരാൽ, നെന്മേനി, പൂമല, ബത്തേരി, മൂപ്പൈനാട്, കുഞ്ഞോം, വാളാട്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ഓരോരുത്തരും 3 കർണാടക സ്വദേശികളുമാണ് രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
പുതുതായി നിരീക്ഷണത്തിലായത് 130 പേർ
328 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 3025 പേർ
238 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ഇന്നലെ അയച്ചത് 100 സാമ്പിളുകൾ
ഇതുവരെ അയച്ചത് 50394 സാമ്പിളുകൾ
ഫലം ലഭിച്ചത് 48042
46538 നെഗറ്റീവും 1504 പോസിറ്റീവും