കോഴിക്കോട്: രണ്ട് ദിവസം കൊണ്ട് ജില്ലയിൽ 272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 233 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 437 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 6 പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കും പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷനിൽ മാത്രം ആരോഗ്യപ്രവർത്തക ഉൾപ്പെടെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1872 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് - 182, ഗവ. ജനറൽ ആശുപത്രി - 195, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 151, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 241, ഫറോക്ക് എഫ്.എൽ.ടി. സി - 73, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 212, എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി. സി - 136, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 171, എൻ.ഐ.ടി - നൈലിററ് എഫ്.എൽ.ടി.സി - 25, മിംസ് എഫ്.എൽ.ടി.സി കൾ - 33, മറ്റ് സ്വകാര്യ ആശുപത്രികൾ - 430 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവർ.
23 കോഴിക്കോട് സ്വദേശികളാണ് മറ്റ് ജില്ലകളിൽ ചികിത്സയിലുള്ളത്. (മലപ്പുറം - 8 , കണ്ണൂർ - 5 , പാലക്കാട് - 1 , ആലപ്പുഴ - 2 , തൃശൂർ - 4 , കോട്ടയം -1 , തിരുവനന്തപുരം - 1, എറണാകുളം- 1 ).
അതെസമയം 134 മറ്റ് ജില്ലക്കാർ കോഴിക്കോട് ചികിത്സയിൽ കഴിയുന്നുണ്ട്.
രോഗമുക്തർ
കോഴിക്കോട് എഫ്.എൽ.ടി.സി, മെഡിക്കൽ കോളേജ്, എൻ.ഐ.ടി, ഫറോക്ക്, മണിയൂർ എഫ്.എൽ.ടി.സികളിൽ ചികിത്സയിലായിരുന്നവരാണ് രണ്ട് ദിവസം കൊണ്ട് രോഗമുക്തി നേടിയത്.