മാനന്തവാടി: മാനന്തവാടി ദ്വാരകയിലെ കൊവിഡ് കെയർ സെന്ററിൽ നിന്ന് രോഗി ചാടി രക്ഷപ്പെട്ടു. കർണാടക ചാമരാജ് നഗർ സ്വദേശി സയ്യിദ് ഇർഷാദാണ് ചാടിപ്പോയത്. ഓഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി ആരോഗ്യപ്രവർത്തകരും പൊലീസും അന്വേഷണം ഊർജ്ജിതമാക്കി.