കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ വില്ല്യാപ്പള്ളി, തിരുവള്ളൂർ, ചോറോട് മേഖലകൾ കളക്ടർ സാംബശിവ റാവു സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലെ വിവിധ വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്നാണ് സന്ദർശനം. വാർഡ് തല ദ്രുത കർമ്മ സേനകളുമായി (ആർ.ആർ. ടി) കൂടിക്കാഴ്ച നടത്തി. ഈ മേഖലകളിൽ സുരക്ഷ ശക്തമാക്കാനും നിലവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകി. വില്ല്യാപ്പള്ളി പഞ്ചായത്തിലെ 15,16 , തിരുവള്ളൂർ പഞ്ചായത്തിലെ വാർഡ് 3, 4 വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ചോറോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്താഴ ബീച്ച് മേഖലയും അദ്ദേഹം സന്ദർശിച്ചു. പഞ്ചായത്തിലെ 17 ,18 19 വാർഡുകൾ പൂർണമായും അടച്ചിടാൻ നിർദ്ദേശം നൽകി.