elephant-

കൽപ്പറ്റ: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി കാട്ടിക്കുളം ഒന്നാം മൈൽ പ്രദേശം. ആനയും, കടുവയും, കാട്ടു പോത്തും, മാനും, കുരങ്ങും ഇവിടെ നാട്ടിലിറങ്ങി നാശനഷ്ടം വരുത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയുടെ മതിൽ ആന തകർത്തു. സെമിത്തേരിയിലെക്ക് കയറുന്നപ്രവേശന കവാടത്തിന്റെ ഒരു വശമാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ ആന തകർത്തത്. വനപാലകർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതർക്ക് നിവേദനം നൽകി.

കഴിഞ്ഞ ആഴ്ച ഒന്നാം മൈൽ ആലുംമുട്ടിൽ ജോൺസന്റെ മൂന്ന് ഏക്കറിലെ ഞാറ്റടിയും കുടുബശ്രീയുടെ പവർടില്ലറും കാട്ടാന തകർത്തിരുന്നു.

തിരുനെല്ലിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനകം പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിലാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.