കോഴിക്കോട്: കുന്ദമംഗലം എസ്.എൻ.ഡി.എസ് മണ്ഡലം യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ 300 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് ചെറുപ്പ അദ്ധ്യക്ഷത വഹിച്ചു. പ്രദിപ് ഒളവണ്ണ , ശ്യാം ഭാസ്‌ക്കർ, ലിസി കാരിപ്ര, സിന്ധു പി ചേളന്നൂർ, അരുൺ കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.