event
തൃശൂരിൽ നടന്ന ഏകാത്മകം മഹാ ഇവന്റിൽ പങ്കെടുത്ത് വേൾഡ് ഗിന്നസ് അവാർഡ് കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം കല്ലാച്ചി ശാഖയിലെ പ്രതിഭകൾ

കല്ലാച്ചി: തൃശൂരിൽ നടന്ന ഏകാത്മകം മഹാ ഇവന്റിൽ ' മോഹിനിയാട്ടം അവതരിപ്പിച്ച് വേൾഡ് ഗിന്നസ് അവാർഡ് കരസ്ഥമാക്കിയ പ്രതിഭകളെ എസ്.എൻ.ഡി.പി യോഗം കല്ലാച്ചി ശാഖ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുകേഷ് കല്ലാച്ചി പ്രതിഭകളെ അനുമോദിച്ചു. കുന്നത്ത് ചന്ദ്രൻ, രാജഗോപാലൻ, പറമ്പത്ത് രാജൻ എന്നിവർ പ്രസംഗിച്ചു. അളകനന്ദ, ഷോണിമ, ശ്രീലക്ഷ്മി, ഹരിനന്ദ, ആദിത്യ, നയന, അനഘ, സൂര്യ, അനുവർണ, കാവ്യശ്രീ എന്നിവരാണ് കല്ലാച്ചി ശാഖയിൽ നിന്ന് മെഗാ ഇവന്റിൽ പങ്കെടുത്തവർ.