കൊടിയത്തൂർ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ അറുപതുകാരന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടമ്മൽ അങ്ങാടിയിൽ പമ്പിംഗ് മോട്ടോർ റിപ്പയർ ചെയ്യുന്ന ആളാണ് അറുപതുകാരൻ. നാലാം വാർഡിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പർക്ക ലിസ്റ്റിൽ രണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഉൾപ്പെടും. ഇന്ന് പന്നിക്കോട് എ.യു.പി.സ്കൂളിൽ കൊവിഡ് പരിശോധന നടക്കും.